കോവിഡ് വ്യാപനം: ദക്ഷിണകന്നഡ ജില്ലയില്‍ വാരാന്ത്യകര്‍ഫ്യൂ വെള്ളിയാഴ്ച രാത്രി എട്ടുമണിമുതല്‍

0
311

മംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ദക്ഷിണകന്നഡ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി എട്ടുമണിമുതല്‍ വാരാന്ത്യകര്‍ഫ്യൂ ആരംഭിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ കര്‍ഫ്യൂ നീണ്ടുനില്‍ക്കും. കര്‍ഫ്യൂ നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കാന്‍ ദക്ഷിണകന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ.വി രാജേന്ദ്ര നിര്‍ദേശിച്ചു. അവശ്യസേവനങ്ങള്‍, ബസ് സര്‍വീസ്, പരീക്ഷക്കെത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും തുടങ്ങിയവരെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ പരിശോധനാസമയത്ത് ഹാള്‍ ടിക്കറ്റ് കാണിക്കണമെന്നും വിവാഹങ്ങള്‍, ഒഴിവാക്കാന്‍ കഴിയാത്ത മതപരമായ ചടങ്ങുകള്‍ മുതലായവ നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താമെന്നും പരമാവധി 200 പേരെ മാത്രമേ ഇതില്‍ പങ്കെടുപ്പിക്കാവൂ എന്നും ഡി.സി വ്യക്തമാക്കി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ആളുകള്‍ വീടിന് തൊട്ടടുത്ത കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.സി മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here