കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രം വാക്സീൻ: കേന്ദ്ര ആരോഗ്യമന്ത്രാലയം

0
185

ന്യൂഡൽഹി∙ കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രമേ വാക്സീൻ എടുക്കാവൂവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെയുള്ള നടപടിയിൽ വ്യക്തത വരുത്തിയാണ് പുതിയ നിർദേശം. കരുതൽ വാക്സീനും ഇതേ സമയപരിധിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങളിൽ വാക്സീൻ എടുക്കുന്ന കാലയളവിനെ ചൊല്ലി ആശയകുഴപ്പം ഉയർന്ന സാഹചര്യത്തിലാണ് പുതിയ വിശദീകരണം. ഇക്കാര്യം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

വാക്സീൻ ഇടവേള മൂന്നുമാസവും കരുതൽ േഡാസിന് 9 മാസവും എന്ന രിതീയിലായിരുന്നു കേന്ദ്രസർക്കാർ നേരത്തേ മാർഗനിർദേശം പുറത്തിറക്കിയിരുന്നത്. എന്നാൽ േകാവിഡ് മുക്തരായവർ ഒരുമാസത്തിനകം തന്നെ വാക്സീൻ എടുക്കുന്നുണ്ടായിരുന്നു. ഇതിലെ അവ്യക്തത ഒഴിവാക്കാനാണ് പുതിയ നിർദേശം പുറത്തിറക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here