കാസര്‍കോട്: ലോകത്തിലെ ഏറ്റവും വലിയ ആതുരസേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഗ്രൂപ്പിന്റെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കാസര്‍കോട് ജില്ലയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. ആഗോള നിലവാരമുള്ള മുഴുവന്‍ ചികിത്സാ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന 300 ബെഡ്ഡഡ് ഹോസ്പിറ്റലാണ് കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളത്തിന് അടുത്തുള്ള ഇന്ദിരാ നഗറില്‍ സജ്ജീകരിക്കുന്നതെന്ന് ആസ്റ്റര്‍ മിംസ് കേരള ആന്റ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.
24മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ആന്റ് ട്രോമ കെയര്‍ വിഭാഗം ഏറ്റവും ആധുനികമായ കാത്ത് ലാബ് സജ്ജീകരണങ്ങള്‍, ന്യൂക്ലിയര്‍ മെഡിസിനും റേഡിയേഷനും ഉള്‍പ്പെടെ കാന്‍സര്‍ ചികിത്സയുടെ മുഴുവന്‍ സൗകര്യങ്ങളും റോബോട്ടിക് സര്‍ജറി, അവയവം മാറ്റിവെക്കല്‍, അത്യാധുനിക ന്യൂറോ സയന്‍സസ് വിഭാഗം തുടങ്ങിയവ ഉള്‍പ്പെടെ ആതുര സേവന രംഗത്തെ മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ച് 250 കോടി ചെലവില്‍ ആണ് പ്രാഥമിക ഘട്ടം പൂര്‍ത്തിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത നിലവാരമുള്ള ചികിത്സാ ലഭ്യതയില്‍ കാസര്‍കോട് ജില്ല അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വതമായ പരിഹാരം കാണുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ആവശ്യമായ ചികിത്സകള്‍ കൃത്യസമയത്ത് ലഭിക്കാതെ പോകുന്നത് കൊണ്ടു മാത്രം ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം ജില്ലയില്‍ താരതമ്യേന അധികമാണ്. ഈ പ്രതിസന്ധിക്കും ആസ്റ്റര്‍ മിംസ് കാസര്‍കോട് പരിഹാരമാകുന്നു.
ആദ്യഘട്ടത്തില്‍ 300 ബെഡ്ഡഡ് ഹോസ്പിറ്റലാണ് പ്ലാന്‍ ചെയ്യുന്നതെങ്കിലും സമീപ ഭാവിയില്‍ തന്നെ 500 ബെഡ്ഢഡ് ഹോസ്പിറ്റലായി ആസ്റ്റര്‍ മിംസ് കാസര്‍കോട് ഉയര്‍ത്തുമെന്നും ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. എബ്രഹാം മാമ്മന്‍ (സി.എം.എസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. സൂരജ് കെ.എം (സി.എം.എസ് ആസ്റ്റര്‍ മിംസ് കണ്ണൂര്‍), ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി.എം.എസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്) സംസാരിച്ചു. ഫര്‍ഹാന്‍ യാസിന്‍ ധറീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍പ പദ്ധതി വിശദീകരണം നടത്തി. പിബി അച്ചു കാസര്‍കോട് നന്ദി പറഞ്ഞു.