തിരുവനന്തപുരം: മുസ്ലീം പേരില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത് പത്ത് വര്‍ഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കുന്നുമ്മേല്‍ സ്വദേശിയും മുഖ്യ ശിക്ഷകുമായ രാജേഷാണ് (47) അറസ്റ്റിലായത്. ഷെറിന്‍ അബ്ദുള്‍ സലാമെന്ന പേരിലാണ് ഇയാള്‍ വിദേശത്ത് കഴിഞ്ഞിരുന്നത്
2006ല്‍ വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2019ല്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോര്‍ണര്‍ നോട്ടീസും നല്‍കിയിരുന്നു.
ഡിസംബര്‍ 15 ന് വിദേശത്തുനിന്നും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ് പി പി. കെ മധുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ഡി.എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള കിളിമാനൂര്‍ ഐ എസ് എച്ച് ഒ എസ്. സനൂജ്, എസ് ഐ വിജിത്ത് കെ നായര്‍, രാജേന്ദ്രന്‍,ഷാജി, എ എസ് ഐ ഷാജീ, എസ്. സി. പി. ഒ, റിയാസ്, സിപി ഒ മാരായ ഷിജു, കിരണ്‍, ബിന്ദു എന്നിവരടങ്ങിയ പാസ്‌പോര്‍ട്ട് കേസിലെ അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു