കുമ്പള : മണൽക്കടത്തിന് ഉപയോഗിക്കുന്ന 10 തോണികൾ കുമ്പള പോലീസിന്റെ നേതൃത്വത്തിൽ പിടികൂടി നശിപ്പിച്ചു. ആരിക്കാടി കടവ്, ഒളയം, ഷിറിയ, പി.കെ.നഗർ എന്നിവിടങ്ങളിൽ കടൽ മണൽ കടത്തിന് ഉപയോഗിക്കുന്ന തോണികളാണിവ. വിവിധ ഇടങ്ങളിലായി പുഴയിൽ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചനിലയിലായിരുന്നു തോണികൾ. മഫ്തിയിലെത്തിയ പോലീസ് പുഴ നീന്തിക്കടന്ന് തോണികൾ കണ്ടെടുത്ത് ആരിക്കാടി കടവിൽ എത്തിച്ചു. തുടർന്ന് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു.
കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കുമ്പള ഇൻസ്പെക്ടർ പി.പ്രമോദ്, എസ്.ഐ.മാരായ വി.കെ.അനീഷ്, എം.മനോജ്, സിവിൽ പോലീസ് ഓഫീസർമാരായ തമ്പി, അഭിലാഷ്, അഭിജിത്ത്, ഷറഫുദ്ദീൻ, ഉണ്ണികൃഷ്ണൻ, കാശിഫ് മിൻഹാജ് എന്നിവരടുങ്ങുന്ന സംഘമാണ് തോണികൾ പിടിച്ചെടുത്തത്.