ബി.ജെ.പി വിദ്വേഷ പ്രകടനം: തലശ്ശേരിയിൽ നിരോധനാജ്ഞ; നഗരം പൊലീസ്​ വലയത്തിൽ

0
330

കണ്ണൂർ: ബി.ജെ.പി വിദ്വേഷ പ്രകടനം നടത്തിയ തലശ്ശേരിയിൽ പ്രതിഷേധം ശക്​തമായതോടെ ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലു​ദിവസത്തേക്കാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതൽ ആറാം തീയ്യതി വരെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പ്രകടനങ്ങളും നിരോധിച്ചു.

യുവമോർച്ച നേതാവ്​ കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്‍റെ വാർഷികത്തോടനുബന്ധിച്ച്​ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിലാണ്​ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയത്​. അ​ഞ്ച് നേ​രം ന​മ​സ്ക​രി​ക്കാ​ൻ പ​ള്ളി​ക​ളൊ​ന്നും കാ​ണി​ല്ല, ബാ​ങ്ക് വി​ളി​യും കേ​ൾ​ക്കി​ല്ല തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു റാ​ലി​യി​ലെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ. ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച റാ​ലി പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ പൊ​തു​സ​മ്മേ​ള​ന വേ​ദി​ക്ക​രി​കി​ലാ​ണ് സ​മാ​പി​ച്ച​ത്.

ഇതിന് മറുപടിയായി ഡി.വൈ.എഫ്‌.ഐ, യൂത്ത്‌ലീഗ്, കോൺഗ്രസ്, എസ്.ഡി.പി.ഐ സംഘടനകൾ ബി​.ജെ.പി വിരുദ്ധ പ്രകടനവും പരിപാടികളും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.

ഈ പ്രതിഷേധങ്ങൾക്കെതിരെ വെള്ളിയാഴ്ച വൈകീട്ട്​ വീണ്ടും പ്രകടനം നടത്താൻ ബി.ജെ.പി ഒരുങ്ങുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here