കോഴിക്കോട്: പുതുവർഷത്തിൽ സോപ്പിനും വില വർദ്ധിക്കും. അസംസ്‌കൃത വസ്‌തുക്കൾക്ക് പെട്ടെന്നുണ്ടായ വിലവർദ്ധനവാണ് സോപ്പുകളുടെയും വില കൂട്ടാനിടയാക്കിയത്. 15 ശതമാനം വരെ വർദ്ധനവുണ്ടാകാനാണ് സാദ്ധ്യത. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം കാസ്റ്റിക് സോഡയുടെ വില 300 ശതമാനം വർദ്ധിപ്പിച്ചിരിക്കുയാണ്.
അസംസ്‌കൃത വസ്‌തുക്കൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും ശുചീകരണ ഉൽപന്നങ്ങൾ അവശ്യവിഭാഗത്തിലുൾപ്പെടുത്തി ജിഎസ്ടി കുറക്കണമെന്നുംകേരള സോപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആവശ്യമുയർത്തിയിട്ടുണ്ട്.