വാഹനരേഖകളും ഡ്രൈവിങ് ലൈസന്‍സും പിഴകൂടാതെ പുതുക്കാനുള്ള സാവകാശം രണ്ടുദിവസത്തേക്കു മാത്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 ഫെബ്രുവരിമുതല്‍ നല്‍കിയിരുന്ന ആനുകൂല്യമാണ് അവസാനിക്കുന്നത്.
ലോക്ഡൗണിലെ യാത്രാനിയന്ത്രണവും ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതുമാണ് ഇളവുനല്‍കാന്‍ കാരണം. ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ക്കെല്ലാം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. ഓഫീസില്‍ എത്തേണ്ടാ. https://mvd.kerala.gov.in/index.php/en. അക്ഷയ, ഇ സേവാ കേന്ദ്രങ്ങളെ സമീപിക്കാം.
വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന, പെര്‍മിറ്റ് പുതുക്കല്‍, രജിസ്ട്രേഷന്‍ പുതുക്കല്‍ എന്നിവയാണ് വാഹനസംബന്ധമായ സേവനങ്ങള്‍. ഇതില്‍ പെര്‍മിറ്റുകള്‍ ഓണ്‍ലൈനില്‍ പുതുക്കാം. ഫിറ്റ്നസ്, രജിസ്ട്രേഷന്‍ പുതുക്കല്‍ എന്നിവയ്ക്ക് വാഹനങ്ങള്‍ ഹാജരാക്കേണ്ടിവരും.