എസ്ഡിപിഐ കൊലപാതകങ്ങൾക്ക് സംസ്ഥാനന്തര ഗൂഡാലോചന, ജാഗ്രത തുടരുന്നുവെന്ന് വിജയ് സാക്കറെ

0
373

കൊച്ചി: പാലക്കാടും ആലപ്പുഴയിലും എസ്.ഡി.പി.ഐ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ. കൊല നടത്തിയ ശേഷം പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവിൽ കഴിയുകയാണ് രീതിയെന്നും സാഖ്റേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ട്. ആസൂത്രിതമായ കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞുവെങ്കിൽ തടയാമായിരുന്നു. പക്ഷെ പൊലീസിന് പോലും ഒരു സൂചനയും ലഭിച്ചില്ലെന്നാണ് എഡിജിപിയുടെ വിശദീകരണം.

ബിജെപി പ്രവർത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ആലപ്പുഴയിലെ രഞ്ജീത്ത് ശ്രീനിവാസന്റെയും കൊലപാതകക്കേസുകളിൽ എല്ലാ പ്രതികളെയും പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് അനാസ്ഥയാണ് കൊലപാതങ്ങള്‍ ആവർത്തിക്കപ്പെടുന്നതെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് കൊലക്ക് പിന്നിലെ ആസൂത്രണങ്ങളെ കുറിച്ച് എഡിജിപി പറയുന്നത്.

അതേ സമയം കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും വിജയ് സാക്കറെ പറഞ്ഞു. പൊലീസിനെ  കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതേവരെ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. ഗുണ്ടകളെ അമർച്ച ചെയ്യാൻ ജില്ലകളിൽ 124 പേരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക, സംഘടിത കുറ്റതൃത്യങ്ങൾ തടയാൻ തുടർച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പൊലീസിനെ ആക്രമിച്ച കേസ്, പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കിഴക്കമ്പലത്തെ കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രധാന പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകു൦.ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ പതിനാലാം പ്രതി എന്നിവർക്ക് വേണ്ടിയാണ് കോലഞ്ചേരി കോടതിയിൽ പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. ഇവരെ ചോദ്യം ചെയ്ത് അക്രമത്തിന് കാരണമായ സാഹചര്യങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം അറസ്റ്റിലായ പത്ത് പ്രതികളെ റിമാൻഡ് ചെയ്തതോടെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളുടെ എണ്ണം 174 ആയി. കിറ്റെക്സിൽ നേരിട്ടെത്തി പരിശോധന നടത്തിയ ലേബ൪ കമ്മീഷണ൪ എസ് ചിത്ര തൊഴിൽ മന്ത്രിക്ക് നൽകേണ്ട റിപ്പോർട്ട് ഇന്ന് തയ്യാറാക്കു൦. രേഖകൾ ഉൾപ്പെടെ പരിശോധിച്ച് ഉടൻ സ൪ക്കാരിന് റിപ്പോർട്ട് നൽകുമെന്ന് ലേബ൪ കമ്മീഷണ൪ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here