ആരിക്കാടി കടവത്ത് അൻസാറുൽ മുസ്ലിമീൻ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബുർദ, നാത്, പ്രഭാഷണം ഡിസംബര്‍ 21,22,23 തീയ്യതികളില്‍

0
243

കുമ്പള: ആരിക്കാടി കടവത്ത് അൻസാറുൽ മുസ്ലിമീൻ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബുർദ, നാത്, മതപ്രഭാഷണ പരിപാടികൾ ഡിസം. 21,22,23 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശഹീദ് അറബി വലിയുള്ളാഹി നഗറിൽ വച്ചു നടക്കുന്ന പരിപാടി സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എഫ്.എം.മുഹമ്മദ് അധ്യക്ഷത വഹിക്കും.’ ഹാഫിള് അൻവർ അലി സഖാഫി ഷിറിയ, ശുകൂർ ഇർഫാനി ചെമ്പരിക്ക എന്നിവർ ബുർദ മജ്ലിസിന് നേതൃത്വം നൽകും. പ്രശസ്ത നാതെശരീഫ് ഗായകൻ മുഈനുദ്ദീൻ ഖാദിരി ബാംഗളൂർ സംബന്ധിക്കും. സയ്യിദ് ജലാലുദ്ദീൻ മദനി അൽ ഹാദി(ഉജിരെ തങ്ങൾ) പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ബുധനാഴ്ച നടക്കുന്ന മതപ്രഭാഷണ പരിപാടി സയ്യിദ് എൻ പി എം ശറഫുദ്ദീൻ തങ്ങൾ അൽ ഹദി റബ്ബാനി കുന്നുങ്കൈ ഉദ്ഘാടനം ചെയ്യും.

വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ബദ്റുസ്സാദാത്ത് സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും. ജമാഅത്ത് സെക്രട്ടറി എം.കെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. അറിവിൻ തീരം 143 ആം മജ്ലിസിന്റെ ഭാഗമായി സ്ഥലം ഖതീബ് കബീർ ഹിമമി സഖാഫി ഗോളിയടുക്ക മുഖ്യ പ്രഭാഷണം നടത്തും. ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച എ.ബി.കുട്ടിയാനം, ഖയ്യൂം മാന്യ എന്നിവരെ ചടങ്ങിൽ ആദരിക്കും.
കൂട്ടായ്മയുടെ മുഖ്യ ഉപദേഷ്ടാവ് കബീർ ഹിമമി സഖാഫി, പ്രസിഡന്റ് ഇബ്രാഹിം ബാവ, ജന.സെക്രട്ടറി ആസിഫ് പി.പി, ഫിനാൻസ് സെക്രട്ടറി ബദ്റുദീൻ, സമിതി അംഗം നൗഷാദ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here