ദുബായ്: സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ പതിറ്റാണ്ടു കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ത്തമാന കോവിഡ് കാലത്ത് തുല്യതയില്ലാത്തതാണെന്നും അവശതയനുഭവിക്കുന്നവരെ കൂടെ ചേര്‍ത്തുപിടിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അഷ്റഫ് കര്‍ള പറഞ്ഞു.
അജ്മാന്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കര്‍ള. അജ്മാന്‍ കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് പിവൈ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അജ്മാന്‍ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി മാര്‍പ്പനടുക്ക യോഗം ഉദ്ഘാടനം ചെയ്തു.
ദുബായ് കെഎംസിസി മഞ്ചേശ്വം മണ്ഡലം സെക്രട്ടറി മുനീര്‍ ബെരിക്കെ, അഷ്റഫ് മുട്ടം, മുസ്തഫ ഉപ്പള, ജാഫര്‍ ഉപ്പള, സത്താര്‍ പി.വൈ, കാദര്‍ കുമ്പള സംസാരിച്ചു. എ.വൈ മുഹമ്മദ് സ്വാഗതവും നിസാര്‍ പെരിങ്കടി നന്ദിയും പറഞ്ഞു. അജ്മാന്‍ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഭാരവാഹികള്‍: പി.വൈ ഇബ്രാഹിം (പ്രസി), മുസ്തഫ ഉപ്പള, ജാഫര്‍ ഉപ്പള, കാദര്‍ കുമ്പള (വൈസ് പ്രസി), നിസാര്‍ കോസ്‌മോസ് (ജന.സെക്ര), പിവൈ. സത്താര്‍, മുനീര്‍ ഉപ്പള, അല്‍താഫ് അട്ക്കം (സെക്ര), അഷ്റഫ് മുട്ടം (ട്രഷ).