‘സുഖമില്ലാതെ കിടപ്പിലാണ്, 67000 രൂപ ഉടന്‍ തിരിച്ചുതരാം; ആരെയും അറിയിക്കരുത്’: മാപ്പപേക്ഷയുമായി കള്ളന്‍

0
287

ചങ്ങരംകുളം: രണ്ട് പേജില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് അലമാരയില്‍ നിന്നും പണം കവര്‍ന്നു. മലപ്പുറം എടപ്പാളിലെ കാളാച്ചാല്‍ സ്വദേശിയായ ഷംസീറിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ച 67000 രൂപ മോഷണം പോയത്.

വീടിന് പുറത്തുനിന്നാണ് കള്ളന്റെ കത്ത് ലഭിച്ചത്. വീട്ടിലെ പൈസ ഞാന്‍ എടുത്തിട്ടുണ്ട്. ഞാന്‍ നിങ്ങളെയും നിങ്ങള്‍ എന്നെയും അറിയും, ഞാന്‍ വീടിനടുത്തുള്ള ആളാണ് കുറച്ച് സമയം തരണം വീട്ടില്‍ തന്നെ കൊണ്ട് വച്ചോളാം, സാമ്പത്തിക പ്രയാസം വന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഞാന്‍ സുഖമില്ലാതെ കിടക്കുകയാണ് എനിക്ക് മാപ്പ് തരണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.

ഷംസീറിന്റെ പരാതിയില്‍ ചങ്ങരംകുളം എസ്‌ഐമാരായ വിജയകുമാര്‍,കാലിദ്,സിപിഒ സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപ്പര്‍ ലോറി തൊഴിലാളിയായ ഷംസീര്‍ സ്വര്‍ണം പണയം വെച്ച് എടുത്ത പണമാണ് നഷ്ടമായത്.

LEAVE A REPLY

Please enter your comment!
Please enter your name here