ശബരിമലയിലെ ‘ഹലാല്‍’ ശര്‍ക്കര; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

0
273

കൊച്ചി: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നുവെന്ന ഹരജിയില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാറിന്റെ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

മറ്റ് മതസ്ഥരുടെ മുദ്ര വെച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഹരജിയിലെ വാദം.

ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് നിര്‍മിച്ച പ്രസാദ വിതരണം അടിയന്തിരമായി നിര്‍ത്തണമെന്നും ലേലത്തില്‍ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര പിടിച്ചെടുത്തു നശിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം വിദേശത്തേക്ക് കയറ്റി അയക്കുന്ന ശര്‍ക്കരയാണ് ഉപയോഗിക്കുന്നത് എന്നതിനാലാണ് ഹലാല്‍ സ്റ്റിക്കര്‍ പതിപ്പിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് ഇത് സംബന്ധിച്ച് വാക്കാല്‍ മറുപടി നല്‍കി.

അതേസമയം സംഭവത്തില്‍ മുതലെടുപ്പുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് ശര്‍ക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളില്‍ നിന്നാണ്. ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here