രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിച്ച് ബിസിസിഐ

0
218

ന്യൂഡൽഹി∙ മുൻ നായകൻ രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ബിസിസിഐ നിയമിച്ചു. ട്വന്റി20 ലോകകപ്പിനു ശേഷമാകും ദ്രാവിഡ് ചുമതല ഏൽക്കുക.

‘സുലക്‌ഷന നായിക്, ആർ.പി. സിങ് എന്നിവർ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനായി ഐക്യകണ്ഠ്യേന തിരഞ്ഞടുത്തു. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുൻപ് അദ്ദേഹം ചുമതല ഏൽക്കും’– ബിസിസിഐ കുറിപ്പിലൂടെ അറിയിച്ചു.

‘ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കു രാഹുൽ ദ്രാവിഡിനെ സ്വാഗതം ചെയ്യുന്നു. പകരം വയ്ക്കാനില്ലാത്ത ക്രിക്കറ്റ് കരിയറിന് ഉടമയാണ് രാഹുൽ. ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എൻസിഎയിൽ ദ്രാവിഡ് പരിശീലനം നൽകിയ ഒട്ടേറെ യുവതാരങ്ങൾ പിന്നീട് രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. പുതിയ ദൗത്യത്തിൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് കൂടുതൽ ഉയരങ്ങളിൽ എത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു’– ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here