മാറാട് കൂട്ടക്കൊല: ഒളിവിലായിരുന്ന രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി

0
278

കോഴിക്കോട് ∙ മാറാട് കൂട്ടക്കൊല കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. വിധി നാളെ പ്രസ്താവിക്കും. വിചാരണ സമയത്ത് ഒളിവിലായിരുന്ന കടലുണ്ടി കുട്ടിച്ചന്റെ പുരയ്ക്കൽ കോയമോൻ (മുഹമ്മദ് കോയ), മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ എന്നിവരാണ് കുറ്റക്കാരാണെന്ന് മാറാട് സ്പെഷ്യൽ ജില്ലാ അഡീഷനൽ കോടതി വിധിച്ചത്.

2011 ജനുവരിയിൽ സൗത്ത് ബീച്ചിൽ ഒളിവിൽ താമസിക്കുമ്പോഴാണ് കോയമോൻ പിടിയിലാവുന്നത്. വിചാരണ സമയത്ത് ഹൈദരാബാദിലേക്കു കടന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തി, ഒളിവിൽ പോയി. 2010 ഒക്ടോബർ 15നാണ് നിസാമുദ്ദീൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്.

പിന്നീട് ഇരുവരും ഹൈക്കോടതിയിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങി. നാടൻ ബോംബ് ഉണ്ടാക്കി എന്നതാണ് കോയമോനെതിരായി കുറ്റം. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളിയാണെന്നാണ് നിസാമുദ്ദീനെതിരായ കുറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here