മലപ്പുറം: മഫ്ത്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച്പിടിച്ച പിന് 12 വയസുകാരി അബദ്ധത്തില്‍ വിഴുങ്ങി. പെൺകുട്ടിയുടെ ആമശയത്തിൽ തറഞ്ഞിരുന്ന പിൻ ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിനിയുടെ ആമാശയത്തില്‍ നിന്നാണ് പിന് ശസ്ത്രക്രിയ കൂടാതെ ഡോക്ടർമാർ പുറത്തെടുത്തത്. മലപ്പുറം പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിയത്.
പിന് വിഴുങ്ങിയതിനെ തുടര്‍ന്ന് പെൺകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റി. എക്സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന് തറച്ചതായി വ്യക്തമായി. തുടർന്ന് ശസ്ത്രക്രിയ കൂടാതെ തന്നെ എൻഡോസ്കോപ്പി വഴി പിൻ പുറത്തെടുക്കുകയായിരുന്നു. ഗ്യാസ്ട്രോ എൻഡോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്ട്രോ എന്ൻഡോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന് എന്നിവരുടെ നേതൃത്വത്തിലാണ് അതി സങ്കീർണമായ എൻഡോസ്കോപ്പി നടത്തിയത്.