‘പ്രധാനമന്ത്രി ആയാൽ ആദ്യ തീരുമാനം എന്ത്?’; രാഹുലിന്‍റെ മറുപടി ഇങ്ങനെ

0
421

രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായാൽ ആദ്യം എടുക്കാൻ പോകുന്ന തീരുമാനം എന്തായിരിക്കും? ഈ ചോദ്യത്തിന് ഒട്ടും സംശയമോ ആലോചനയോ ഇല്ലാതെ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ. വനിതാ സംവരണം. തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥികൾക്ക് ദീപാവലി ദിനത്തോട് അനുബന്ധിച്ച് നടത്തിയ അത്താഴവിരുന്നിലാണ് കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.

തനിക്കൊരു കുഞ്ഞുണ്ടായാൽ അതിനെ എന്താണ് പഠിപ്പിക്കുക എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാൽ വിനയം എന്നാകും എന്റെ മറുപടിയെന്ന് രാഹുൽ പറയുന്നു. കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ദീപാവലി ആഘോഷിച്ചത്. വിദ്യാർത്ഥികളുമായി ചേർന്ന് പ്രിയങ്ക ഗാന്ധി നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here