തിരുവനന്തപുരം: മുഹമ്മദ് ഇക്ബാലിനെ (Muhammad Iqbal) കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അധ്യക്ഷനാക്കാൻ കേരള കോണ്‍ഗ്രസ് എം (kerala congress m). നിയമസഭതെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയിൽ പേര് പ്രഖ്യാപിച്ച ശേഷം പിൻവലിച്ച സ്ഥാനാർത്ഥിയാണ് മുഹമ്മദ് ഇക്ബാൽ. ന്യൂനപക്ഷ സ്കോളർഷിപ്പും വായ്പയുമടക്കമുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അധ്യക്ഷപദവി കേരള കോൺഗ്രസ് എമ്മിന് കൈമാറുന്നത് വിവാദമായിരുന്നു. ഇതേവരെ ഈ പദവി വഹിച്ചിരുന്നത് മുസ്ലിം സമുദായംഗങ്ങളായിരുന്നു . ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കേരളകോൺഗ്രസ് മാണിഗ്രൂപ്പിന് നൽകുന്നതില്‍ ഐഎന്‍എല്‍ സിപിഎമ്മിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണ സിതാറാം മിൽ ചെയർമാൻ സ്ഥാനം മാത്രമാണ് ഐഎൻഎല്ലിനുള്ളത്. എന്നാൽ പരസ്യമായ തർക്കത്തിനില്ലെന്നാണ് ഐഎൻഎൽ നിലപാട്. അതേസമയം ന്യൂനപക്ഷ കോർപ്പറേഷൻ മാണിഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകൾക്ക് വിയോജിപ്പുണ്ട്. നിലവിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾക്കിടയിൽ തർക്കവിഷയമായ ന്യൂനപക്ഷ സാമ്പത്തികസഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്.