ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ടുപേർക്ക് ബംഗളൂരുവിൽ കോവിഡ്; സാമ്പിൾ വിദഗ്ധ പരിശോധനക്ക്

0
316

ബംഗളൂരു: കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ആശങ്കയുയർത്തുന്നതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ടുപേർക്ക് ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിൾ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇരുവരും ക്വാറന്‍റീനിലാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.

നവംബർ ഒന്നിനും 26നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിലെത്തിയത്. ഇതിൽ രണ്ട് പേർ മാത്രമാണ് കോവിഡ് പോസിറ്റീവായത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല -ബംഗളൂരു റൂറൽ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.

ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ കർശന പരിശോധനക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവംബർ ഒന്നിനും 26നും ഇടയിൽ ഹൈ റിസ്ക് വിഭാഗത്തിലെ രാജ്യങ്ങളിൽ നിന്ന് 584 പേർ ബംഗളൂരുവിലെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here