ദുബൈ: ദുബൈയില്‍(Dubai) ടൂറിസം(Tourism), എക്കണോമി(Economy) വകുപ്പുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്ത് ദുബൈ. വ്യവസായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, വിദേശ വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വകുപ്പുകളെ ലയിപ്പിക്കുന്നത്. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് എന്ന ഒറ്റ വിഭാഗമായി വകുപ്പുകള്‍ മാറും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. മത്സരശേഷി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് മാറ്റമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. വ്യാവസായിക മേഖലയുടെ മൂല്യം വര്‍ധിപ്പിച്ച് വിദേശ വ്യാപാരം വികസിപ്പിക്കുകയുും 2025ഓടെ 2.5 കോടി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ضمن الرؤية التطويرية الجديدة بدبي، نعلن عن دمج دائرتي الاقتصاد والسياحة بدبي وتعيين هلال المري مديراً عاماً للدائرة الجديدة، وتحديد أهداف الدائرة الجديدة في زيادة القيمة المضافة للقطاع الصناعي، وتوسيع التجارة الخارجية والوصول ل٢٥ مليون سائح في ٢٠٢٥. كل التوفيق للفريق الجديد.
— Hamdan bin Mohammed (@HamdanMohammed) November 6, 2021
എം.എ. യൂസഫലിക്ക് ഇന്തോനേഷ്യയുടെ ഉന്നത ബഹുമതി
അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ ഇന്തോനേഷ്യയിലെ ഉന്നത ബഹുമതികളിലൊന്നായ പ്രിമ ദുത്ത പുരസ്‍കാരം നല്‍കി ഇന്തോനേഷ്യൻ സർക്കാർ ആദരിച്ചു. ഇന്തോനേഷ്യയുടെ വാണിജ്യ വ്യവസായ മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
അബുദാബി എമിറേറ്റ്സ് പാലസിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ചായിരുന്നു ഇന്ത്യോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ സർക്കാരിന്റെ ഉന്നത ബഹുമതി യൂസഫലിക്ക് നൽകി ആദരിച്ചത്. ഇന്തോനേഷ്യൻ വ്യാപാര മന്ത്രി മുഹമ്മദ് ലുത്ഫി, ഇന്ത്യോനേഷ്യയിലെ യു.എ.ഇ സ്ഥാനപതി അബ്‍ദുള്ള അൽ ദാഹിരി, യു.എ.ഇയിലെ ഇന്തോനേഷ്യൻ സ്ഥാനപതി ഹുസ്സൈൻ ബാഗിസ് എന്നിവരടക്കമുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.