ഗുണനിലവാരമില്ല; പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു

0
301

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു.

പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരിച്ചുനല്‍കി വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് മരുന്നിന് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്.

പാരസെറ്റമോള്‍ (ടി 3810), കാല്‍ഷ്യം വിത്ത് വിറ്റമിന്‍ ഡി 3 (ടി.എച്ച്.ടി -21831), പാരസെറ്റമോള്‍ ആന്‍ഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എം.എസി. 90820), അമോപിന്‍ 5, അമ്ലോഡിപൈന്‍ ഗുളിക (എ.എം.പി 1001), ഗ്ലിബന്‍ക്ലമൈഡ് ആന്‍ഡ് മെറ്റ്ഫോര്‍മിന്‍ (പി.ഡ.ബ്ല്യു.ഒ.എ.കെ 58), ലൊസാര്‍ടന്‍ പൊട്ടാസ്യം ഗുളിക (എല്‍.പി.ടി 20024), എസ്.വൈ.എ.ംബി.ഇ.എന്‍.ഡി- അല്‍ബെന്‍ഡസോള്‍ (എസ്.ടി 20-071), ബൈസോപ്രോലോല്‍ ഫ്യുമേറേറ്റ് ഗുളിക (56000540), സൈറ്റികോളിന്‍ സോഡിയം ഗുളിക (ടി 210516), റോംബസ് ഹാന്‍ഡ് സാനിറ്റൈസര്‍ (292) എന്നിവയാണ്
നിരോധിച്ച മരുന്നുകള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here