കാഞ്ഞങ്ങാട്: മോഷണ കേസ് പ്രതിക്ക് ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് പ്രതി കോടതിയില്‍. ഒടുവില്‍ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലേക്കാനൊരുങ്ങുമ്പോള്‍ മനസു മാറി ജാമ്യം വേണമെന്നായി. ഹൊസ്ര്‍ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യിലാണ് സംഭവം. മോഷണ കേസ് പ്രതിയായ കോട്ടിക്കുളത്തെ മുരളി (50) യെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. മോഷണക്കേസില്‍ വാറണ്ടുള്ളതിനാല്‍ മുരളിയെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ ജാമ്യം നല്‍കാമെന്നും ജാമ്യക്കാരുണ്ടോയെന്നും കോടതി ചോദിച്ചു. ജാമ്യം ആവശ്യമില്ലെന്നും ജാമ്യക്കാരില്ലെന്നും പ്രതി കോടതിയെ അറിയിച്ചു ഇതേതുടര്‍ന്ന് കോടതി പ്രതിയെ റിമാണ്ട് ചെയ്യുകയായിരുന്നു കോടതി ഹാളില്‍ നിന്നും പുറത്തിറങ്ങി പൊലീസ് കസ്റ്റഡിയിലായതിനു ശേഷമാണ് മുരളിക്ക് വീണ്ടുവിചാരം വന്നതും പറ്റിയ അബദ്ധവും മനസ്സിലായത്. ജാമ്യക്കാരെ ഹാജരാക്കാമെന്നും ജാമ്യം ലഭിക്കുമോയെന്നും ചോദിച്ചു. അപ്പോഴേക്കും കോടതി നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.
Home Latest news കോടതി ജാമ്യമനുവദിച്ചപ്പോള്‍ വേണ്ടെന്ന് മോഷണക്കേസ് പ്രതി; ജയിലിലേക്കയച്ചപ്പോള്‍ വീണ്ടുവിചാരം