കുതിച്ചുയർന്ന് സ്വർണവില; പവന് 320 രൂപ കൂടി

0
220

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണത്തിന്‍റെ വില ഒറ്റയടിക്ക് 36,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36080 രൂപയാണ്. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4510 ആയി.

ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍ വില 36,000ന് മുകളില്‍ എത്തുന്നത്.

ദീപാവലിയെ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണുന്നത്. ‘ധന്‍തേരസ്’ ദിനത്തില്‍ രാജ്യ വ്യാപകമായി 7,500 കോടിയുടെ സ്വർണവിൽപനയാണ് നടന്നത്. കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2,000 കോടി രൂപയുടെ വില്പനയാണ് ‘ധന്‍തേരസ്’ ദിനത്തില്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here