കുതിച്ചുയർന്ന് പച്ചക്കറി വില; പത്ത് ദിവസത്തിനിടെ കൂടിയത് ഇരട്ടി വില

0
336

കുതിച്ചുയർന്ന് പച്ചക്കറി വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൂടിയത് ഇരട്ടി വിലയാണ്. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ തക്കാളിക്ക് പത്ത് ദിവസം മുൻപ് 45 രൂപയായിരുന്നുവെങ്കിൽ ഇന്നത്തെ വില 90 രൂപയാണ്. 12 രൂപയായിരുന്ന കാബേജിന് 24 രൂപയായി. പയറിന് അൻപത് രൂപയായിരുന്നുവെങ്കിൽ ഇന്നത് 70 രൂപയാണ്. കോവക്ക 40 രൂപയിൽ നിന്ന് 80 രൂപയിലെത്തി. മുരിങ്ങയുടെ വില 90 ൽ നിന്ന് വർധിച്ച് 130 ൽ എത്തി. വെള്ളരിക്ക് 35 രൂപയാണ്. പത്ത് ദിവസം മുൻപ് വരെ 22 രൂപയായിരുന്നു. 25 രൂപയായിരുന്ന വഴുതന്ക്ക് 50 രൂപയായി. ബീറ്റ്‌റൂട്ട് വില 16ൽ നിന്ന് 25 രൂപയും, പടവലത്തിന് 25 രൂപയിൽ നിന്ന് 40 രൂപയും, ചുരങ്ങയ്ക്ക് 22 രൂപയിൽ നിന്ന് 32 രൂപയുമായി.

പച്ചക്കറി ഉൽപാദന മേഖലയിലെ കനത്ത മഴയാണ് വില വർധിക്കാൻ കാരണം. പാളയം മാർക്കറ്റിലെ മൊത്ത വിലയാണ് മേൽപറഞ്ഞിരിക്കുന്നത്. ചില്ലറ വിപണിയിലെത്തുമ്പോൾ 5 രൂപാ മുതൽ പത്ത് രൂപാ വരെ വീണ്ടും വർധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here