അധികജോലിക്ക് അധിക വേതനം,​ സൗദിയിൽ എട്ടുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകാൻ ഉത്തരവ്

0
223

ജിദ്ദ ∙ സൗദിയിൽ അധിക സമയം ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേതനം നൽകാൻ നിർദ്ദേശിച്ച് മാനവവിഭവ ശേഷി മന്ത്രാലയം. നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവർടൈം വേതനമായി നൽകേണ്ടത്.

ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ സമയം. ഇതിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നൽകണമെന്ന് മന്ത്രാലയം അറിയിച്ചത്. അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുഴുവൻ സമയവും ഓവർടൈം ആയി കണക്കാക്കി അതിന് തത്തുല്യമായിട്ടാണ് വേതനം നൽകേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here