കാസറഗോഡ്: വീട് കേന്ദ്രീകരിച്ച് പാൻമസാല മൊത്ത വിതരണ വിൽപന എക്സൈസ് റെയ്ഡിൽ 1200 കിലോ പാൻ മസാല ശേഖരവുമായി മൊത്തവ്യാപാരി പിടിയിൽ. കുമ്പള കുബണൂരിലെ ഹൈദർ അലി (42) യെയാണ് കാസർഗോഡ് എക്സൈസ് ഐ.ബി യുടെ രഹസ്യവിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ടോണി ഐസക്കും ഇൻ്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഉണ്ടായിരുന്ന 1200 കി.ഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഹൈദർ അലിയിൽ നിന്നും വൻ തുക പിഴ ഈടാക്കി. പ്രതിയുടെ വീട്ടിലെ രണ്ട് മുറികൾ ഗോഡൗൺ ആക്കി മാറ്റിയാണ് വ്യാപാരം.
കുമ്പള, ഉപ്പള, പെർമുദ തുടങ്ങി വിവിധ ഭാഗങ്ങളിൽ പാൻ മസാല വിതരണം നടത്തി വൻ തുകക്ക് എത്തിക്കുകയായിരുന്നു. മധു, പാൻപരാഗ്, കൂൾ, ചൈനി തുടങ്ങിയ നിരോധിത പുകയില ഉൽപന്ന പാക്കറ്റുകളാണ് പിടികൂടിയത്.
റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ സി.കെ.വി സുരേഷ്, സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ സതീശൻ എന്നിവരാണ് ഉണ്ടായിരുന്നത്.