സംസ്ഥാനത്ത് ‘ഹലാല്‍’ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ വീണ്ടും സംഘപരിവാര്‍ ശ്രമം

0
348

കോഴിക്കോട്: സംസ്ഥാനത്ത് ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വര്‍ഗീയ പ്രചരണം നടത്താന്‍ സംഘപരിവാര്‍ ശ്രമം. ഹലാല്‍ അല്ലാത്ത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളുടെ പേരുകള്‍ ലിസ്റ്റുചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുകൊണ്ടാണ് വര്‍ഗീയതയ്ക്ക് ഇവര്‍ വളമിടാന്‍ ശ്രമിക്കുന്നത്. അടുത്ത കാലത്തായി ‘ഹലാലുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ദുഷ്പ്രചാരണങ്ങളും നടക്കുന്നത്.

ഹോട്ടലുടമകളെ മതപരമായി വേര്‍തിരിച്ച് മുസ്‌ലിം ഉടമകളുടേതല്ലാത്ത ഹോട്ടലുകളുടെ പേരുകളാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്നത്. ഇവിടെ നിന്നു മാത്രം ഭക്ഷണം കഴിക്കുവാനും ഇവര്‍ ആഹ്വാനം ചെയ്യുന്നു. എല്ലാ ജില്ലകളിലേയും ഹോട്ടലുകളുടെ ലിസ്റ്റുകള്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ നടക്കുന്ന ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലിസ് ഇതുവരെ തയ്യാറായിട്ടില്ല.

നേരത്തെയും ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും ഹലാല്‍ ബോര്‍ഡ് വെക്കുന്നതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here