ശാഹി ഈദ് ഗാഹ് മസ്ജിദില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ, പള്ളി നീക്കം ചെയ്യണമെന്ന് നാരായണി സേന; ഭീഷണിയുമായി വലതുപക്ഷ സംഘടനകള്‍

0
332

മഥുര: മുസ്‌ലിം പള്ളിയില്‍ ശ്രീകൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദു മഹാസഭയുടെ ഭീഷണി.

മഥുരയിലെ പ്രമുഖ ക്ഷേത്രത്തിന് സമീപത്തുള്ള പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീകൃഷ്ണന്റെ ‘യഥാര്‍ത്ഥ ജന്മസ്ഥല’മെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം.

ഹിന്ദു മഹാസഭയുടെ ഭീഷണിയെ തുടര്‍ന്ന് മഥുര ജില്ലാ ഭരണകൂടം സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലയില്‍ നിരോധന ഉത്തരവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഥുരയിലെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് നവനീത് സിംഗ് ചാഹല്‍ പറഞ്ഞു.

മറ്റൊരു വലതുപക്ഷ സംഘടനയായ നാരായണി സേന, പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്രം ഘട്ടില്‍ നിന്ന് ശ്രീകൃഷ്ണ ജന്മസ്ഥാനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് നിയന്ത്രണങ്ങള്‍ വരുന്നത്.

ഡിസംബര്‍ ആറിന്  ശാഹി ഈദ് ഗാഹ് മസ്ജിദില്‍ മഹാജലാഭിഷേകത്തിന് ശേഷം കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദു മഹാസഭ നേതാവ് രാജ്യശ്രീ ചൗധരി നേരത്തെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here