ബസുകളില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതിന് കര്‍ണാടക ഹൈക്കോടതിയുടെ വിലക്ക്

0
242

ബെംഗളൂരു: ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദം പുറത്തേക്കിട്ട് പാട്ട് കേള്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക ഹൈക്കോടതി. ബസിനുള്ളില്‍ ശബ്ദ ശല്യമുണ്ടാകുന്നു എന്ന് കാണിച്ച് ലഭിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്.

ബസിനുള്ളില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിഷയം പരിഗണിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ പാട്ടുകളും വീഡിയോകളും വെക്കുന്നത് നിയന്ത്രിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ശബ്ദത്തില്‍ പാട്ടുവെക്കുന്നവരോട്, സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കരുതെന്ന് ബസ് ജീവനക്കാര്‍ക്ക് ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഇയര്‍ഫോണ്‍ ഉപയോഗിക്കാതെ മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാകുന്ന വിധം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് യാത്രക്കാരോട് ആവശ്യപ്പെടണമെന്ന് ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ബസില്‍ നിന്ന് യാത്രക്കാരനെ ഇറക്കിവിടണമെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here