കുമ്പള: ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ ‘പത്മശ്രീ’ ലഭിച്ച ഹരേക്കള ഹജ്ജബ്ബയെ ഒലിവ് ബംബ്രാണ അദ്ദേഹത്തിൻറെ വീട്ടിൽ ചെന്ന് അനുമോദിച്ചു.
ഓറഞ്ച് വില്പനക്കാരനായ ഹജ്ജബ്ബ തനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനം സ്വരൂപിച്ച് കൊണ്ട് തന്റെ നാട്ടിലെ പാവപെട്ട കുട്ടികൾക്കായി സ്കൂൾ നിർമിച്ച് നല്കിയതിനാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
ഒലിവ് ബംബ്രാണ പ്രസിഡന്റ് സാജഹാൻ നമ്പിടി ഉപഹാരം സമർപ്പിച്ചു , ചടങ്ങിൽ ട്രഷറർ ഫസൽ ബംബ്രാണ, ഒലിവ് കമ്മിറ്റി അംഗം മുനീർ ബി പി എന്നിവർ സംബന്ധിച്ചു.