ദുബൈ മലബാര്‍ കലാ സംസ്‌കാരിക വേദിയുടെ 22-ാം വാര്‍ഷിക ആഘോഷ സമാപനം ഡിസംബറില്‍ ദുബൈയില്‍

0
318
കാസര്‍കോട്: പതിറ്റാണ്ടു കാലമായി ദുബൈയിലും നാട്ടിലുമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ, കലാകായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ 22-ാം വാര്‍ഷിക ആഘോഷപരിപാടിയുടെ സമാപനം ഡിസംബറില്‍ ദുബൈയില്‍ നടക്കും. യുഎഇയുടെ അമ്പതാം ദേശീയദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടക്കും. വാണിജ്യ സാംസ്‌കാരിക മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ചവരെ പ്രതിഭ പുരസ്‌കാരം നല്‍കി ആദരിക്കും. ഓണ്‍ലൈനില്‍ ചേര്‍ന്ന കമ്മറ്റി യോഗത്തില്‍ വേദി ചെയര്‍മാന്‍ സിറാജ് ആജല്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഭാരവാഹികളായ നാസര്‍ മുട്ടം, ബഷീര്‍ പള്ളിക്കര, ഗഫൂര്‍ എരിയാല്‍, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, റാഫി പള്ളിപുറം, ഷാഹുല്‍ തങ്ങള്‍, നൗഷാദ് കന്യപ്പാടി, ഷബീര്‍ കീഴുര്‍, കോഡിനേറ്റര്‍മാരായ എകെ ആരിഫ്, നാസര്‍ മൊഗ്രാല്‍, കെവി യൂസുഫ്, ബിഎ റഹിമാന്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here