കേസുകൾ പിൻവലിക്കാതെ ഇടതു സർക്കാറിന്റെ വഞ്ചന; പൗരത്വ പ്രക്ഷോഭകരെ സഹായിക്കാൻ യൂത്ത് ലീഗിന്റെ 20 രൂപ ചാലഞ്ച്

0
342

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ചുമത്തപ്പെടുന്ന പിഴ സംഖ്യ ജനകീയ സമാഹാരണത്തിലൂടെ ശേഖരിക്കാനൊരുങ്ങി മുസ്ലിം യൂത്ത്‌ലീഗ്. പോലീസ് ചുമത്തിയ കേസ്സുകൾ പിൻവലിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയ സാഹചര്യത്തിലാണ് ജനകീയ ഫണ്ട് ശേഖരണത്തിന് യൂത്ത് ലീഗ് രംഗത്തുവന്നത്. കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിലൂടെ വോട്ട് നേടി അധികാരത്തിലേറിയതിന് ശേഷം സർക്കാർ മലക്കംമറിഞ്ഞിരിക്കുകയാണെന്നും ഈ വിഷയത്തിൽ സി.പി.എം പുലർത്തുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. സി പി എം നേതാക്കൾ പ്രതികളായ പല കേസുകൾ പിൻവലിക്കുകയും കോടിക്കണക്കിന് രൂപ കേസ് നടത്തിപ്പിനായി ഖജനാവിൽ നിന്നും ചിലവഴിക്കുകയും ചെയ്യുന്ന സർക്കാർ ആണ് പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഭീമമായ പിഴ സംഖ്യ ഈടാക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ കേരളത്തിൽ ഒഴികെ കേസുകൾ പിൻവലിച്ച് സർക്കാരുകൾ ഈ സമരത്തോടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും കേന്ദ്ര സർക്കാരിനോട് പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകർക്കടക്കം വലിയ തുകയാണ് പിഴ കൊടുക്കേണ്ടിവരുന്നത്. പിഴ സംഖ്യ സമാഹരണത്തിനായി നവംബർ 7ന് ഞായറാഴ്ച ഗൂഗിൾ പേ ചാലഞ്ചിലൂടെ യൂത്ത് ലീഗ് ഫണ്ട് ശേഖരിക്കുകയാണ്. 20 രൂപ ചലഞ്ചിനാണ് ആഹ്വാനം ചെയ്തിട്ടുളളത്. പൗരത്വ പ്രക്ഷോഭത്തിൽ പങ്കാളികളായ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ യൂത്ത് ലീഗ് ക്യാമ്പയിനിൽ പങ്കു ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here