കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; ആശുപത്രി ആവശ്യങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവ്

0
351

കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നൽകും.

വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കർണാടക അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് കർണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാർ വീണ്ടും പ്രയാസത്തിലാവും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള കർണാടക അതിർത്തികളിൽ പരിശോധന കർശനമായിരുന്നില്ല. ദിനംപ്രതി യാത്ര ചെയ്ത് മംഗളൂരുവില്‍ പോയി തൊഴിലെടുക്കുന്നവരാരും കർണാടകയുടെ പുതിയ തീരുമാനത്തോടെ കൂടുതല്‍ പ്രയാസത്തിലാവുക. എന്നാൽ ഇത് പുതിയ തീരുമാനമല്ലെന്നും നേരത്തെയുള്ള ഉത്തരവ് തന്നെയാണ് ഇപ്പോഴും നടപ്പിലാക്കുന്നതെന്നുമാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. ഇന്നലെ തലപ്പാടിയില്‍ പരിശോധന ശക്തമായിരുന്നെങ്കിലും ആര്‍.ടി.പി.സി.ആര്‍ റിപ്പോർട്ട് ഇല്ലാത്തവരെയും അതിർത്തി കടത്തി വിട്ടിരുന്നു. എന്നാൽ ഇന്ന് നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതിയവരെ മാത്രം കടത്തി വിടാനാണ് കര്‍ണാടക പൊലീസിന്‍റെ തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here