എങ്ങോട്ടാണീ പോക്ക്​? പാചക വാതകത്തിനും കുത്തനെ കൂട്ടി; സിലിണ്ടറിന് 265 രൂപയാണ്​ വർധിപ്പിച്ചത്​

0
285

ന്യൂഡൽഹി: പെട്രോൾ ഡീസൽ വിലവർധനക്ക്​ പിന്നാലെ ഇരുട്ടടിയായി പാചക വാതകത്തിനും കുത്തനെ വിലകൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ്​ 265 രൂപ കൂട്ടിയത്. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയിൽ 2,133 രൂപയായി. കേരളത്തിൽ 1994 രൂപയാണ് ഒരു സിലിണ്ടറിന്‍റെ വില. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

രാജ്യത്ത് ഇന്ന് ഇന്ധനവിലയും കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന് 104 രൂപ 13 പൈസയുമായി. തു​ട​ർ​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ ദി​ന​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി.

ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ​ തി​ങ്ക​ളാ​ഴ്​​ച​ 11ാം മാ​സം പി​റ​ക്കു​േ​മ്പാ​ൾ വ​രെ പെ​ട്രോ​ൾ ഒ​രു ലി​റ്റ​റി​ന്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കൂ​ട്ടി​യ​ത്​ 25.83 രൂ​പ. ഡീ​സ​ലി​ന്​ വ​ർ​ധി​പ്പി​ച്ച​ത്​ 25.66 രൂ​പ​യും. ജ​നു​വ​രി ഒ​ന്നി​ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്​​ 85.72 രൂ​പ​യാ​യി​രു​ന്നു.

ഡീ​സ​ൽ വി​ല 79.65 രൂ​പ​യും. തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ​ 112.03, ഡീ​സ​ൽ 105.79 എ​ന്നീ നി​ര​ക്കി​ലേ​ക്കെ​ത്തി.​ ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ 11 മാ​സം കൊ​ണ്ട് പെ​ട്രോ​ളി​ന്​​ 22.14 ശ​ത​മാ​നം വി​ല​കൂ​ടി. ഡീ​സ​ൽ 32.21 ശ​ത​മാ​ന​വും. തി​ങ്ക​ളാ​ഴ്​​ച എ​റ​ണാ​കു​ള​ത്ത്​ 110.16, 104.04, കോ​ഴി​ക്കോ​ട്​ 110.26, 104.16 എ​ന്നി​ങ്ങ​നെ​യാ​ണ്​ യ​ഥാ​ക്ര​മം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല.

LEAVE A REPLY

Please enter your comment!
Please enter your name here