‘ഈ താരം ഐപിഎൽ മെഗാലേലത്തിൽ 20 കോടി അടിക്കും’; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

0
375

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15-ാം സീസണിന്റെ മുന്നോടിയായി നടക്കുന്ന മെഗാ താര ലേലത്തിൽ, കെഎൽ രാഹുലിനെ സ്വന്തമാക്കാൻ പ്രമുഖ ടീമുകൾ മത്സരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏറ്റവും കൂടുതൽ പ്രതിഫലം സ്വന്തമാക്കുന്ന കളിക്കാരനായി കെഎൽ രാഹുൽ മാറുമെന്നാണ് ആകാശ് ചോപ്രയുടെ പ്രവചനം.

”രാഹുൽ ലേലത്തിനെത്തുകയും കളിക്കാരുടെ ശമ്പളത്തിന് പരിധി വെയ്ക്കാതിരിക്കുകയും ചെയ്താൽ മാത്രമെ അങ്ങനെ സംഭവിക്കുകയുളളൂ. ഇരുപത് കോടിയിലേറെ രൂപയ്ക്ക് രാഹുൽ ലേലത്തിൽ പോകുമെന്നാണ് താൻ കണക്കുകൂട്ടുന്നത്.” ആകാശ് ചോപ്ര പറഞ്ഞു.

അടുത്തമാസം മെഗാലേലം നടക്കുന്നാണ് സൂചന. ലേലത്തിന് ഉപയോഗിക്കുന്ന തുകയിലും വർധനവ് വരുത്തിയിട്ടുണ്ട്. പല പ്രമുഖരും കൂട് മാറാൻ തയ്യാറായി ഇരിക്കുന്നതിനാൽ വശിയേറിയ ലേലം തന്നെ നടക്കാനാണ് സാധ്യത. ലക്നൗ, അഹമ്മദാബാദ് എന്നിവടങ്ങളിൽ നിന്നുള്ള രണ്ട് ടീമുകൾക്കൂടി എത്തിയതോടെ ഐപിഎൽ ടീമുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയർന്നിട്ടുണ്ട്. ഇതോടെ മത്സരങ്ങളുടെ എണ്ണവും ഉയരും.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ന്യൂസിലൻഡ് രണ്ടാം ടി20 യിലും മികച്ച ഫോമിലായിരുന്നു കെഎൽ രാഹുൽ. 49 പന്ത് നേരിട്ട രാഹുൽ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം 65 റൺസെടുത്തു. ടി20 കരിയറിൽ രാഹുലിന്റെ 16-ാം അർധ സ്വഞ്ചറിയായിരുന്നു ഇത്. മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗ് വിക്കറ്റിൽ 117 റൺസിന്റെ കൂട്ടുകെട്ടാണ് രാഹുൽ സൃഷ്ടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here