ഇനി ഒന്നല്ല രണ്ട് കോടീശ്വരന്മാര്‍; 20 കോടിയുടെ സമ്മാനം പ്രഖ്യാപിച്ച് ബിഗ് ടിക്കറ്റ്

0
224

അബുദാബി: രണ്ട് പേരെ കോടീശ്വരന്മാരാക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. നവംബര്‍ മാസത്തില്‍ ടിക്കറ്റുകള്‍ വാങ്ങി പങ്കെടുക്കാന്‍ സാധിക്കുന്ന ഈ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരു കോടി ദിര്‍ഹമായിരിക്കും (20 കോടി ഇന്ത്യന്‍ രൂപ). പത്ത് ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടി രൂപ) രണ്ടാം സമ്മാനം നേടുന്നയാളിന് സ്വന്തമാവുക. ഇതിനുപുറമെ മറ്റ് ആറ് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു. ഡിസംബര്‍ മൂന്നിനാണ് ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പ്.

ഇതിനുപുറമെ മറ്റൊരു അമ്പരപ്പിക്കുന്ന സമ്മാനം കൂടി ഇത്തവണ ബിഗ് ടിക്കറ്റ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രീം കാര്‍ സീരിസില്‍ ജനുവരി മൂന്നിന് തത്സമയ നടക്കുന്ന നറുക്കെടുപ്പില്‍ മസെറാട്ടി ഗിബ്ലി ഹൈബ്രിഡ് കാറായിരിക്കും വിജയികള്‍ക്ക് ലഭിക്കുക. ഗള്‍ഫിലെ ഏറ്റവും പ്രിയങ്കരമായ ആഡംബര കാറുകളിലൊന്നായ മസെറാട്ടി ഗിബ്ലി ഇതാദ്യമായാണ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കുന്നത്. ബിഗ് ടിക്കറ്റിലെ എല്ലാ ക്യാഷ്, കാര്‍ പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതാണ്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മറ്റൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ഇതിന് പുറമെ ഇത്തവണ ഡ്രീം കാര്‍ സീരിസിലും  ‘ബൈ 2 ഗെറ്റ് വണ്‍ ഫ്രീ’ ഓഫര്‍ ലഭ്യമാണ്. ഇത് ക്യാഷ് പ്രൈസും കാറും സ്വന്തമാക്കാനുള്ള അവസരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഡ്രീം കാര്‍ ടിക്കറ്റിന് 150 ദിര്‍ഹമാണ് നികുതി ഉള്‍പ്പെടെയുള്ള വില. ബിഗ് ടിക്കറ്റോ ഡ്രീം കാര്‍ ടിക്കറ്റോ സ്വന്തമാക്കാന്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലും അല്‍ഐന്‍ വിമാനത്താവളത്തിലുമുള്ള ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ സന്ദര്‍ശിക്കാം. അല്ലെങ്കില്‍ www.bigticket.ae എന്ന വെബ്‍സൈറ്റ് വഴി ഓണ്‍ലൈനായും ടിക്കറ്റുകളെടുക്കാം. ഈ മാസം തന്നെ ടിക്കറ്റുകള്‍ വാങ്ങി കോടീശ്വരനാവാനുള്ള നിങ്ങളുടെ സാധ്യത പരിശോധിക്കാം.

നവംബര്‍ മൂന്ന് ബുധനാഴ്‍ചയാണ് ബിഗ് ടിക്കറ്റ് ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. വിര്‍ജിന്‍ റേഡിയോയിലെ ക്രിസ് ഫേഡാണ് ഇത്തവണ റിച്ചാര്‍ഡിനും ബുഷ്റയ്ക്കൊമൊപ്പം നറുക്കെടുപ്പിന്റെ അവതാരകനായെത്തുന്നത്. ഒപ്പം ബിഗ് ടിക്കറ്റിന്റെ ഫേസ്‍ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ് പേജുകള്‍ ഫോളോ ചെയ്യുന്നവര്‍ക്കായി മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സര്‍പ്രൈസ് സമ്മാനങ്ങളും കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here