ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; രാഷ്ട്രീയ പകപോക്കലിന്റെ സൂചനയെന്ന് പോലീസ്

0
364

പാലക്കാട്: ഭാര്യയുമൊത്ത് ബൈക്കില്‍ സഞ്ചരിക്കയായിരുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്ന സംഭവം അന്വേഷിക്കാന്‍ എട്ട് സംഘങ്ങള്‍. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന സൂചനയാണുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വ്യക്തമാക്കി. എലപ്പുള്ളിയില്‍ നേരത്തേയുണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാവാമെന്നാണ് നിഗമനം. ആ നിലയ്ക്കാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എട്ട് സംഘങ്ങളായി അന്വേഷണത്തിന് തുടക്കമിട്ടു. പാലക്കാട് ഡിവൈ.എസ്.പി. പി.സി. ഹരിദാസന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ഷിജു ടി.എബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വെളുത്തകാറിലാണ് സംഘമെത്തിയതെന്ന ദൃക്സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്തിയതായി എസ്.പി. പറഞ്ഞു. കൊല്ലപ്പെട്ട സഞ്ജിത്തിന്റെ പേരില്‍ കസബപോലീസ് സ്റ്റേഷനില്‍ 11 കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതില്‍ നാലെണ്ണം തീര്‍പ്പായതാണ്. ഒരുവര്‍ഷംമുമ്പ് സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here