ആരായിരിക്കും ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍? സൂചന നല്‍കി വിരാട് കോലി

0
273

ദുബായ്: വിരാട് കോലിക്ക് (Virat Kohli) ശേഷം ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ്് ആരാധകര്‍ ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul), റിഷഭ് പന്ത് (Rishabh Pant) എന്നിവരുടെ പേരാണ് നായകസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. രോഹിത് അടുത്ത ക്യാപ്റ്റനാകുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ ബിസിസിഐ  (BCCI) ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ആരായിരിക്കും ക്യാപ്റ്റനായിരിക്കുമെന്നുളളതില്‍ കോലി നേരിയ സൂചന നല്‍കി.

രോഹിത്തിലേക്കാണ് കോലിയും വിരല്‍ ചുണ്ടുന്നത്. ഇന്നലെ നമീബിയക്കെതിരായ ശേഷം കോലി പറഞ്ഞതിങ്ങനെ… ”ഇനി അടുത്ത തലമുറയുടെ സമയമാണ്. രോഹിത് ഒരുപാട് കാലും ടീമിനൊപ്പുണ്ട്. അദ്ദേഹം എല്ലാകാര്യങ്ങളും ശ്രദ്ധിച്ചുപോരുന്നുണ്ട്.” കോലി മത്സശേഷം പറഞ്ഞു. ടി20 ക്യാപ്റ്റനായി അവസാന മത്സരമാണ് കോലി ഇന്നലെ കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുക. പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. പുതിയ ക്യാപ്റ്റന്റെ കാര്യത്തിലും ഇന്ന് തീരുമാനമാവും. രോഹിത്തിന് വിശ്രമം നല്‍കാന്‍ സെലക്റ്റര്‍മാര്‍ തീരുമാനിച്ചാല്‍ രാഹുല്‍ താല്‍കാലിക ക്യാപ്റ്റനായേക്കും.

മുംബൈ ഇന്ത്യന്‍സ് നായകനായുള്ള നേട്ടങ്ങള്‍ക്ക് പുറമേ, അടുത്ത ട്വന്റി 20 ലോകകപ്പിന് 11 മാസം മാത്രമേ ബാക്കിയുള്ളൂ എന്നതും രോഹിത്തിന് മുന്‍തൂക്കം നല്‍കുന്നതായാണ് വിലയിരുത്തല്‍. ന്യുസീലന്‍ഡിനെതിരായ പരമ്പരയില്‍ ജസ്പ്രിത് ബുമ്ര അടക്കമുള്ള മുന്‍നിര പേസര്‍മാര്‍ക്ക് വിശ്രമം നല്‍കി ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും സാധ്യതയുണ്ട്. ഈ മാസം 17നാണ് ന്യുസീലന്‍ഡിനെതിരായ ടി20 പരമ്പര തുടങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here