ദില്ലി: ആധാർ ദുരൂപയോഗം ചെയ്താൽ ഒരുകോടി രൂപ പിഴ ഈടാക്കാം. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് അധികാരം നൽകുന്ന ചട്ടം വിജ്ഞാപനം ചെയ്തു. 2019 ലെ ആധാർ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. നിയമലംഘനങ്ങളിലെ നടപടിക്ക് പരാതി പരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കും. 10 വർഷത്തിൽ കുറയാതെ പ്രവർത്തി പരിചയമുള്ള കേന്ദ്ര സർക്കാരിലെ ജോയിന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥാനായിരിക്കും പരാതികൾ പരിശോധിച്ച് തീരുമാനം എടുക്കുക. മറ്റൊരാളുടെ ബയോമെട്രിക്ക് വിവരങ്ങൾ ചോർത്തുന്നതും കുറ്റമാണ്. ഇതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ഈടാക്കും.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ലളിതവും സുഗമവുമാക്കാൻ മന്ത്രിസഭ നിർണായക തീരുമാനങ്ങള്‍ എടുത്തു. ഇനി മുതൽ സർക്കാർ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് നൽകേണ്ട. അതേസമയം ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഒരു വർഷത്തേക്കാവും സർട്ടിഫിക്കറ്റുകളുടെ കാലാവധി. വിവിധ സർട്ടിഫിക്കറ്റുകള്‍ ഗസ്റ്റഡ് ഓഫീസർമാരും നോട്ടറിയും സർട്ടിഫിക്കറ്റ് ചെയ്യേണ്ടതില്ല. പകരം സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി. കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവ് സർട്ടിഫിക്കറ്റായി പരിഗണിക്കും.
കേരളത്തിന് പുറത്ത് ജനിച്ചവര്‍ക്ക് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ തന്നെ നല്‍കും. എന്നാല്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന അപേക്ഷയില്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ഇനി മുതല്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരമായി ആധാര്‍ കാര്‍ഡ്, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബില്‍, കുടിവെള്ള ബില്‍, ടെലിഫോണ്‍ ബില്‍, കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ മതി. ഇവ ഇല്ലാത്തവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്. വിദ്യാഭ്യാസ രേഖകളിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മിശ്രത വിവാഹതർക്ക് പ്രത്യേക സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നും സർക്കാർ തീരുമാനിച്ചു.