അറയ്ക്കല്‍ ബീവി സുല്‍ത്താന ആദിരാജ മറിയുമ്മ അന്തരിച്ചു

0
368

കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. 2019മെയിലാണ് സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടര്‍ന്ന് അറയ്ക്കല്‍ സ്വരൂപത്തിന്റെ പുതിയ അധികാരിയായി ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റത്.

പടയോട്ടത്തിന്റെ കാലം മുതല്‍ ബീവിമാര്‍ സ്ത്രീ, പുരുഷ ഭേദമില്ലാതെ മാറിമാറി ഭരിച്ചിരുന്ന അറക്കല്‍ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളെയാണ് രാജവംശത്തിന്റെ നായകസ്ഥാനം ഏല്‍പ്പിക്കുക. മദ്രാസ് പോര്‍ട്ട് അഡ്മിനിട്രേറ്റിവ് ഓഫിസറായി വിരമിച്ച മര്‍ഹൂം എ പി ആലിപ്പിയാണ് ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്. ജാമാതാക്കള്‍: എ കെ താഹിറ, സി പി അശ്‌റഫ്, മര്‍ഹൂം എം കെ അശ്‌റഫ്.

LEAVE A REPLY

Please enter your comment!
Please enter your name here