പാരീസ്: റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സിമ സെക്സ് ടേപ്പ് വിവാദത്തില്‍ കുറ്റക്കാരനെന്നു ഫ്രഞ്ച് കോടതി.
സെക്സ് ടേപ്പ് ഉപയോഗിച്ച് ഫ്രഞ്ച് ഫുട്ബോള്‍ ടീമിലെ സഹതാരം വാല്‍ബുനയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഗൂഢാലോചന നടത്തി എന്നാണ് കേസ്. ഒരു വര്‍ഷത്തെ തടവിനും 75,000 യൂറോ പിഴയുമാണ് ശിക്ഷ.
ഫ്രഞ്ച് ഫുട്ബോളിനെ പിടിച്ചുകുലുക്കിയ വിവാദമാണിത്. കേസിന്റെ അഞ്ച് വര്‍ഷത്തെ വിചാരണയ്ക്കാണ് അവസാനമായത്.
2015ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാദത്തെ ബെന്‍സിമക്കും വാല്‍ബ്യൂനക്കും ഫ്രഞ്ച് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.
അഞ്ച് വര്‍ഷത്തോളം ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്ന ബെന്‍സിമ യൂറോ കപ്പിലൂടെയാണ് വീണ്ടും ദേശീയ ടീമിന്റെ ഭാഗമായി തിരിച്ചെത്തിയത്.
ദേശീയ ടീമില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള കോടതി വിധി വീണ്ടും ബെന്‍സിമയുടെ കരിയര്‍ അനിശ്ചിതത്വത്തിലാക്കി.
താരത്തിന് തടവ് ശിക്ഷ അനുഭവിക്കേണ്ടി വരില്ലെന്നാണ് സൂചന. പ്രൊബേഷന്‍ കാലയളവില്‍ കോടതി നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാല്‍ ശിക്ഷ റദ്ദാക്കി കുറ്റവാളിയെ വെറുതേ വിടുന്നതാണ് ഫ്രാന്‍സിലെ നിയമം.
അതേസമയം, വിവാദത്തെ താരം എതിര്‍ത്തിരുന്നു. കോടതിയില്‍ ബെന്‍സിമ ഹാജരായിരുന്നില്ല. റയല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോമിലാണ് ബെന്‍സിമ. ഇന്ന് ചാംപ്യന്‍സ് ലീഗില്‍ ഷെരീഫ് തിരാസ്പോളിനെതിരായ മത്സരത്തിനായി താരം മാള്‍ഡോവയിലാണ്.