തനിക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ (Life partner) അന്വേഷിക്കുന്നതിന് മാട്രിമോണിയല്‍ സൈറ്റുകളെ (Matrimonial Site) ആശ്രയിക്കുന്നവരാണ് ഇന്ന് പലരും. ജീവിതപങ്കാളിക്ക് വേണ്ട ഗുണങ്ങളെ കുറിച്ച് വിവരിക്കുന്ന പല പരസ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുമുണ്ട്.
അത്തരത്തിലൊരു ഒരു യുവാവിന്‍റെ വിചിത്രമായ വിവാഹ പരസ്യമാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയം. വധുവിന്‍റെ വിദ്യാഭ്യാസമോ തൊഴിലോ ചുറ്റുപാടുകളോ ഒന്നും ഇയാള്‍ക്ക് അറിയേണ്ട. പകരം തന്‍റെ പങ്കാളിക്ക് വേണ്ട ശാരീരിക സവിശേഷതകളെ കുറിച്ച് വിവരിക്കുകയായിരുന്നു യുവാവ്. ‘Betterhalf.ai’ എന്ന മാട്രിമോണി ആപ്പിലാണ് യുവാവ് പരസ്യം നൽകിയത്.
തന്‍റെ ജീവിതപങ്കാളിക്ക് അരക്കെട്ടിനും മാറിടത്തിനും വേണ്ട അളവുകള്‍ എത്രയാണെന്ന് കൃത്യമായി ഈ യുവാവ് പരസ്യത്തിലൂടെ വിവരിക്കുകയായിരുന്നു. 6–7 അടിയായിരിക്കണം പങ്കാളിയുടെ ഉയരം. മാറിടത്തിന്റെ 32b അല്ലെങ്കിൽ 32c. അരക്കെട്ടിന്റെ അളവ് 12–16. കാല്‍ പാദത്തിന്‍റെ അളവ് 6-7 വരെ.
ഇതു മാത്രമല്ല, ഒരേ സമയം യാഥാസ്ഥിതികയും സ്വാതന്ത്ര്യ ബോധമുള്ളവളും ആയിരിക്കണം. വധു മാനിക്യൂറും പെഡിക്യൂറും ചെയ്തിരിക്കണം. വൃത്തിയുള്ളവളാകണം. പങ്കാളി എൺപത് ശതമാനം കാഷ്വൽ വസ്ത്രങ്ങളും, ബാക്കി ഇരുപത് ശതമാനം ഫോർമൽ വസ്ത്രങ്ങളും ധരിക്കുന്ന ആളാകണം. കിടക്കയിലും അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുന്നവളാകണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. പിന്നെ കുട്ടികൾ ഉള്ള സ്ത്രീ ആകരുത്. 18നും 26 നും ഇടയിൽ പ്രായമുള്ളവളും ആയിരിക്കണം എന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
റെഡിറ്റിലൂടെയാണ് ഈ വിചിത്രമായ വിവാഹ പരസ്യം പ്രചരിച്ചത്. സംഭവം വൈറലായതോടെ വിമര്‍ശനങ്ങളുമായി ആളുകള്‍ രംഗത്തെത്തുകയും ചെയ്തു. ഇയാള്‍ ഒരു തയ്യല്‍ക്കാരനാണോ എന്നും ഇയാള്‍ ഒരു പങ്കാളിയെ അർഹിക്കുന്നില്ല എന്നും തുടങ്ങി നിരവധി കമന്‍റുകളാണ് യുവാവിനെതിരെ ഉയര്‍ന്നത്. എന്തായാലും വിവാഹ സൈറ്റ് ദുരുപയോഗം ചെയ്തതിനെതിരെ യുവാവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തതായി സൈറ്റിന്‍റെ അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Necessary action has been taken against the user for violating our User Terms and Conditions. Thank you for bringing this to our notice.
— Betterhalf.ai (@betterhalfai) November 19, 2021