മഞ്ചേശ്വരം: കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് കടന്നപ്പോൾ ഹൊസബെട്ടു ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ നൽകി മാതൃകയായി ഹനീഫ് ഗോൾഡ്കിംഗ്.
കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസിംഗ് ചെയ്തും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ അക്ഷരമുറ്റത്തേക്ക് കടന്ന് വന്ന കുട്ടികൾക്ക് നവ്യാനുഭുതി സമ്മാനിച്ചാണ് ഉപകരണങ്ങൾ നൽകിയത്.
കോവിഡ് കാലത്ത് സാമൂഹിക സാംസ്കാരിക കാരുണ്യ രംഗത്ത് ജനോപകാരവും പ്രശംസനീയവുമായ നിരവധി നന്മയാർന്ന പ്രവർത്തനങ്ങൾക് നേതൃത്വം നൽകുകയും വർഷങ്ങളായി ഇത്തരം മേഘലകളിൽ തന്റെ കയ്യൊപ്പ് ചാർത്തുകയും ചെയ്ത ഹനീഫ് ഗോൾഡ് കിംഗ് ആണ് ചടങ്ങിൽ വെച്ച് പഠന ഉപകരണം സ്വന്തം നിലയിൽ വിതരണം ചെയ്തത്.
പ്രധാന അധ്യാപിക സത്യവതി ടീച്ചർ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് അബ്ദുൽ റസാഖ് ഓൾഡ് സ്റ്റുഡന്റ്സ് പ്രസിഡന്റ് കെ എം കെ. അബ്ദുൽ റഹിമാൻ ഹാജി എം , പി. ടി. എ പ്രസിഡന്റ് ശൈലജ,അദ്ധ്യാപകരായ താഹിറ ബി. ഇബ്രാഹിം, കരീം,മുരളീധരൻ, സന്തോഷ് കുമാർ,പ്രദീപ്, മമത ഗോകുലഭായ് , രത്തി തുടങ്ങിയർ സംബന്ധിച്ചു.