ദുബൈ: ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ എംപിഎൽ (മംഗൽപാടി പ്രീമിയർ ലീഗ്) വിവിധയിന പരിപാടികളോടെ 2021 ഡിസംബറിലും 2022 ജനുവരിയിലുമായി സംഘടിപ്പിക്കാൻ അൽ ബറഹ കെഎംസിസി ആസ്ഥാനത്ത് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചു. യുഎഇയുടെ അൻപതാം ദേശീയ ദിനത്തോടനുബന്ധിച്ച് അൻപത് യൂണിറ്റ് രക്തം സംഭരിക്കാനുള്ള ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഡിസംബർ രണ്ടിലെ ദേശീയ ദിനത്തിൽ സംഘടിപ്പിക്കും. എംപിഎൽ ക്രിക്കറ്റ്, എംപിഎൽ ബാഡ്മിന്റൺ, എംപിഎൽ ഫുട്ബാൾ എന്നിവയും സ്തനാർബുദത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായുള്ള ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെയും മണ്ഡലത്തിലെയും പ്രവാസി സ്ത്രീകൾക്കായി ബ്രെസ്റ്റ് കാൻസർ അവയർനസ് പ്രോഗ്രാമും കുടുംബ സംഗമവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന സെക്രട്ടറി ഹനീഫ് കൽമാട്ട ഉത്ഘാടനം ചെയ്തു. റസാഖ് ബന്തിയോട് സ്വാഗതവും മുഹമ്മദ് കളായി നന്ദിയും പറഞ്ഞു. ഇബ്രാഹിം ബേരികെ, സുബൈർ കുബണൂർ, മുനീർ ബേരിക, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, ഹനീഫ് മാസ്റ്റർ, സിദ്ദിഖ് ബപ്പായിതൊട്ടി, ഇദ്രിസ് അയ്യൂർ, ഫാറൂഖ് അമാനത്, അൻവർ മുട്ടം, ഷൗക്കത് അലി മുട്ടം, അക്ബർ പെരിങ്കടി, അഷ്റഫ് കെദക്കാർ, ഇമ്രാൻ മള്ളങ്കൈ, മഹ്മൂദ് മള്ളങ്കൈ, നൗഷാദ് അട്ക എന്നിവർ സംസാരിച്ചു.