പോസ്റ്റ്‌മോര്‍ട്ടം രാത്രിയിലും; പുതിയ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

0
237

ന്യൂഡല്‍ഹി: മികച്ച സാങ്കേതിക സംവിധാനത്തോടെ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആശുപത്രികള്‍ക്ക് അനുവാദം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി. അവയവദാനത്തിന് ഗുണകരമാകും വിധമാണ് നിര്‍ണായക മാറ്റം.

കൊലപാതകം, ആത്മഹത്യ, ബലാത്സംഗം തുടങ്ങിയ ക്രിമനല്‍ പശ്ചാത്തലമുള്ള സംഭവങ്ങളിലെ മൃതശരീരങ്ങള്‍ പകല്‍ സമയങ്ങളില്‍ മാത്രമെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കു.

രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് അനുവദിക്കുന്നതിനായി ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റ് ജനറല്‍ ടെക്‌നിക്കല്‍ കമ്മിറ്റിയും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ചേര്‍ന്ന യോഗം വിലിയിരുത്തിയിരുന്നു. ചില ആശുപത്രികളില്‍ ഇത്തരത്തില്‍ മികച്ച സങ്കേതിക സംവിധാനത്തോടെ നിലവില്‍ രാത്രികളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താറുണ്ടെന്നത് യോഗം ചര്‍ച്ച ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here