കോഴിക്കോട് ബേക്കറിയിലെ പലഹാരം സൂക്ഷിച്ച ചില്ലുകൂട്ടില്‍ ജീവനുള്ള എലി; ബേക്കറി പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

0
254

കോഴിക്കോട്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി.

കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബണ്‍സ് എന്ന ബേക്കറിയാണ് അടച്ചുപൂട്ടിയത്.

ബേക്കറിയില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ചില്ല് കൂട്ടില്‍ ജീവനുള്ള വലിയ എലിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറുകയായിരുന്നു.

വീഡിയോ ലഭിച്ചതിന് പിന്നാലെ ഡോ.വിഷ്ണു, എസ്. ഷാജി, ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരടങ്ങുന്ന ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡ് ബേക്കറിയില്‍ എത്തി മിന്നല്‍പരിശോധന നടത്തുകയും ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ എം.ടി. ബേബിച്ചന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയുമായിരുന്നു.

ബേക്കറിയുടെ അടുക്കളയിലും മറ്റും എലിയുടെ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ഈ സ്ഥാപനം തുറന്നുപ്രവര്‍ത്തിക്കുന്നത് മനുഷ്യാരോഗ്യത്തിന് ഹാനികരമാണെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം പറഞ്ഞു. വീഡിയോ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ക്ക് കൈമാറിയ വിദ്യാര്‍ഥികളെ ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here