പത്തനംതിട്ട/കോട്ടയം/കൊല്ലം: എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി(landslide). രണ്ട് വീടുകൾ തകർന്നു(houses). ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി. ബൈപ്പാസ് റോഡും തകർന്നു.പനന്തോട്ടം ജോസ്, തെന്നി പ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. ഒരു പ്രായമായ സ്ത്രീ ഉൾപ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാർപോർച്ചിൽ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകർന്നു.
രാത്രി 11 മണിയോടെയാണ് മഴ തുടങ്ങിയത്. 5 മണി വരെ ഒരേ രീതിയിൽ മഴ തുടർന്നു. പുലർച്ചെ രണ്ടരക്ക് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്.4 മണിയോടെ അഗ്ന രക്ഷാസേന എത്തി. വീടുകളാകെ ചെളി നിറഞ്ഞ അവസ്ഥയിൽ ആണിപ്പോൾ. ഇന്നലെ രാത്രിയിലെ ശക്തമായ മഴയിൽ കോന്നി കൊക്കത്തോട് ഒരേക്കർ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളിൽ ഉള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്
കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറിൽ മലവെള്ള പാച്ചിലിൽ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലർച്ചെയോടെ ചെയ്ത മഴയെ തുടർന്നായിരുന്നു മലവെള്ള പാച്ചിൽ. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആളപായമില്ല