ബന്തിയോട്: വില്‍പ്പനക്കായി വീടിന് സമീപം ഷെഡില്‍ സൂക്ഷിച്ച 44 കിലോ കഞ്ചാവുമായി ഗൃഹനാഥനെ കുമ്പള എക്‌സൈസ് സംഘം അറസറ്റ് ചെയ്തു. കുബണൂര്‍ മടന്തൂരിലെ സുലൈമാന്‍ (55) ആണ് അറസ്റ്റിലായത്.
എക്‌സൈസ് അസി. കമ്മീഷണര്‍ കൃഷ്ണകുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. അഖിലും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ വൈകിട്ടായിരുന്നു പരിശോധന. സുലൈമാന്റെ വീടിന് സമീപത്തുള്ള ഷെഡ്ഡില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. കഞ്ചാവ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വില്‍പ്പന നടത്തുന്നിനാണ് കഞ്ചാവ് സൂക്ഷിച്ചതെന്ന് പ്രതി മൊഴി നല്‍കിയതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
പ്രിവന്റീവ് ഓഫീസര്‍ എം. രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി പ്രജിത് കുമാര്‍, പി.വി സുധീഷ്, കെ. വിനോദ്, എം. ശ്രീജേഷ്, സബിത് ലാല്‍, കെ. അമിത്, വനിതാ എക്‌സൈസ് ഓഫീസര്‍ വി. വിജില എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.