ഉപ്പളയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി

0
513

ഉപ്പള: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒരാളുടെ പല്ലുകള്‍ കൊഴിഞ്ഞു. ഹോട്ടലിലെ ഗ്ലാസുകളും കസേരകളും എറിഞ്ഞു തകര്‍ക്കുകയുണ്ടായി. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള സ്‌കൂളിന് സമീപത്തെ കാന്താരി ഹോട്ടലിലാണ് സംഭവം. മാഹി സ്വദേശികളായ നാലംഗ സംഘം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുകയും ചായയെ ചൊല്ലി തര്‍ക്കിക്കുകയുമായിരുന്നു. അതിനിടെയാണ് ജീവനക്കാരെ മര്‍ദ്ദിക്കുകയും കസേരകളും ഗ്ലാസും തകര്‍ക്കുകയും ചെയ്തത്. ബഹളം കേട്ടെത്തിയ ആളുകള്‍ ഈ സംഘത്തെ വളഞ്ഞുവെച്ച് മര്‍ദ്ദിക്കുന്നതിനിടെ സംഘത്തിലെ രണ്ടുപേര്‍ കാറില്‍ കയറി രക്ഷപ്പെട്ടു.

മറ്റു രണ്ടുപേര്‍ ഓടിപ്പോകുകയായിരുന്നു. ഹോട്ടല്‍ ഉടമ നൗഷാദ്(28), സഹോദരന്‍ ജാബിര്‍(24) എന്നിവര്‍ പരിക്കുകളോടെ കുമ്പള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. ജാബിറിന്റെ കാലിനും കൈക്കും പരിക്കുണ്ട്. നൗഷാദിന്റെ തലയിലും കാലിനുമാണ് പരിക്ക്. മര്‍ദ്ദനമേറ്റ് സംഘത്തിലെ ഒരാളുടെ പല്ലുകള്‍ കൊഴിഞ്ഞുവെന്നാണ് സംസാരം. മഞ്ചേശ്വരം പൊലീസ് എത്തുംമുമ്പേ സംഘം രക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here