തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി ഉൾപ്പടെയുള്ളവരുടെ ഹർജിയാണ് തള്ളിയത്. ആറ് പ്രതികളും നവംബർ 22 ന് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. നവംബർ 22 ന് കുറ്റപത്രം വായിച്ചു കേൾപ്പിക്കും.
വി ശിവൻകുട്ടിക്ക് പുറമേ ഇ പി ജയരാജൻ, കെ ടി ജലീൽ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് കേസിലെ പ്രതികൾ.